Advertisement

ട്വിറ്ററിൽ മഹേഷ്ബാബുവിനെ ഫോളോ ചെയ്ത് ബിൽഗേറ്റ്സ്…

July 1, 2022
Google News 5 minutes Read

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും തെന്നിന്ത്യൻ താരം മഹേഷ് ബാബുവും അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തങ്ങൾ കണ്ടുമുട്ടിയതിന്റെ സന്തോഷം ഇരുവരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിരുന്നു. ബിൽഗേറ്റ്സും മഹേഷ് ബാബുവിനെ കണ്ടുമുട്ടിയതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു.

‘ന്യൂയോര്‍ക്കിലുണ്ടാകുകയെന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്’. എന്നാണ് മഹേഷ് ബാബുവിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്തുകൊണ്ട് ബിൽഗേറ്റ്‌സ് കുറിച്ചത്. മഹേഷ് ബാബുവും ബിൽഗേറ്റ്സിനും ഭാര്യയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ബില്‍ഗേറ്റ്‌സിനെ കണ്ടുമുട്ടിയതില്‍ അതിയായ സന്തോഷം. ഈ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ദര്‍ശനവീക്ഷണം പുലര്‍ത്തുന്ന ഒരാളാണ് അദ്ദേഹം. കൂടാതെ വിനയമുള്ളയാള്‍. ശരിക്കും ഇത് ഒരു പ്രചോദനം തന്നെയാണ് എന്നാണ് മഹേഷ് ബാബു കുറിച്ചത്.

കീര്‍ത്തി സുരേഷ് നായികയായ ‘സര്‍ക്കാരു വാരി പാട്ട’യാണ് മഹേഷ് ബാബുവിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. രു ആക്ഷൻ റൊമാന്റിക് ചിത്രമായിട്ടായിരുന്നു സര്‍ക്കാരു വാരി പാട്ട എത്തിയത്. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

Story Highlights: bill gates meets mahesh babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here