സ്വർണവില കുതിച്ചുയർന്നു; സംസ്ഥാനത്തെ ഇന്നത്തെ വിലയറിയാം

തുടർച്ചയായ മൂന്ന് ദിവസവും സ്വർണവില ഇടിഞ്ഞതിന് ശേഷം ഇന്ന് കുതിച്ചുയർന്നു. 960 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38280 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. സാധാരണവെള്ളിയുടെ വില 65 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയുമാണ്.
Read Also: ചരിത്ര നിമിഷം; ഇത് ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളും…
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപയുടെ ഇടിവായിരുന്നു സ്വർണവിലയിലുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 120 രൂപ കൂടി. അതായത് 4785 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില. 95 രൂപയുടെ വർധനവോടെ 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3950 രൂപയായി കൂടി.
Story Highlights: Gold prices soared; Know today’s price in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here