തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; വിശദാംശങ്ങള്‍ അറിയാം…

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുതിയ സര്‍വീസ് (6ഇ 1607) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.55ന് പുറപ്പെട്ട് 10.10ന് ദമാമിലെത്തും. മടക്ക വിമാനം (6ഇ 1608) ദമാമില്‍ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് രാത്രി 7.10ന് തിരുവനന്തപുരത്ത് എത്തും. (Indigo airlines launched a new daily service between Thiruvananthapuram Dammam)
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നും തമിഴ്‌നാടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നതോടെ യാത്രാ സമയം കുറയും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള 12ാമത്തെ അന്താരാഷ്ട്ര സര്‍വീസ് ഡെസ്റ്റിനേഷനാണ് ദമാം.
Story Highlights: Indigo airlines launched a new daily service between Thiruvananthapuram Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here