Advertisement

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതൽ

July 1, 2022
1 minute Read

സാംസ്കാരിക വകുപ്പിൻ്റെ സമം പദ്ധതിയുടെ ഭാഗമായി ജൂലൈ 16,17,18 തീയതികളില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോഴിക്കോട് കൈരളി ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്രാ വനിതാ ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും.

മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. https://registration.iffk.in/ എന്ന വെബ്സൈറ്റ് മുഖേന രാവിലെ 10 മണി മുതല്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം.

Story Highlights: International Women’s Film Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top