‘മുഖ്യമന്ത്രിയുടെ മറുപടി വാസ്തവവിരുദ്ധം’; അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അടിയന്തരപ്രമേയത്തിനിടെ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപണമുയര്‍ത്തിയാണ് നോട്ടീസ് നല്‍കിയത്. മകള്‍ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്നും ആരോപിച്ചാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ( mathew kuzhalnadan breach of rights notice against cm pinarayi vijayan)
നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. വീണാ വിജയന്റെ മെന്ററാണ് സ്വപ്‌നയ്ക്ക് ജോലി നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക് ബാലഗോപാല്‍ എന്നും വീണ തന്റെ പറഞ്ഞ ഇക്കാര്യം പിന്നീട് അവരുടെ കമ്പനി വെബ്‌സൈറ്റില്‍ നിന്ന് ഇല്ലാതായെന്നും മാത്യു കുഴല്‍നാടന്‍ മുന്‍പ് സഭയില്‍ ആരോപിച്ചിരുന്നു.
മാത്യു കുഴല്‍നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. ‘മാത്യു കുഴല്‍നാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാമെന്നാണ്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകള്‍ മെന്റര്‍ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. അത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍മതി’. മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: mathew kuzhalnadan breach of rights notice against cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here