സോഷ്യൽ മീഡിയയിൽ താരമായി കുട്ടിമജീഷ്യനും ഒരു കുഞ്ഞുമാജിക്കും; വീഡിയോ കണ്ടത് 12 കോടി ആളുകൾ…

മാജിക് ആർക്കാണല്ലേ ഇഷ്ടമല്ലാത്തത്? കണ്ടുനിൽക്കുന്നവരിൽ എല്ലാം ആശ്ചര്യവും കൗതുകവും നിറയ്ക്കാൻ മാജിക് കൊണ്ട് സാധിക്കും. ഇത് എല്ലാവർക്കും ചെയ്യാൻ സാധിക്കില്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. എന്നാൽ ഇതേ മാജിക് കാണിക്കുന്നത് ഒരു കൊച്ചുകുട്ടിയാണെങ്കിലോ? വളരെ രസമായിരിക്കും അല്ലെ. കൂട്ടുകാർക്കു നടുവിൽ ഒരു മേശയ്ക്കു മുന്നിൽ നിന്നുകൊണ്ടാണ് മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഒരു കൊച്ചു മജീഷ്യനാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. രണ്ടു കയ്യിലുമുള്ള ചെറിയ കല്ലിന് സമാനമായ വസ്തുക്കള്‍ കൊണ്ടാണ് കുട്ടി മജീഷ്യൻ കാണികളെ വിസ്മയിപ്പിച്ചത്. സുഹൃത്തുക്കളെ മുഴുവൻ മാജിക് കാണിച്ചു ഞെട്ടിച്ചിരിക്കുകയാണ് ഈ മിടുക്കൻ.
12 കോടിയിലധികം ആളുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ കണ്ടത്. രണ്ടു കുഞ്ഞികല്ലുകൾ രണ്ട് കൈയിൽ പിടിക്കുന്നതും അവ മേശമേൽ വെച്ച് കൈ മാറ്റുമ്പോൾ രണ്ട് കല്ലുകളും ഒരു കൈയുടെ അടിയിൽ വരുന്നതുമാണ് വിഡിയോയിലുള്ളത്. കൂട്ടം കൂടിനിൽക്കുന്ന സുഹൃത്തുക്കൾക്കിടയിൽ നിന്നുകൊണ്ട് മാജിക് ചെയ്യുന്നതും പിന്നീട് വിഡിയോ എടുക്കുന്ന ആളുടെ ആവശ്യപ്രകാരം രണ്ടാമതും ഈ മാജിക് ചെയ്യുന്നതുമൊക്കെ വിഡിയോയിലുണ്ട്. സുഹൃത്തുക്കളും ഈ മിടുക്കൻ മാജിക് കാണിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അടക്കം 50 ലക്ഷത്തിലധികം പേർ കൊച്ചു കലാകാരന്റെ വിഡിയോ ലൈക്കും ചെയ്തു. ഇത്തരം നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പ്രായഭേദമന്യേ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതും ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്ന വിഡിയോകളും ചിത്രങ്ങളും വൈറലാകാൻ കാരണമായി. മാത്രവുമല്ല ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിലാണ് ആളുകൾക്ക് ഇടയിൽ എത്തുന്നത്.
Story Highlights: Schoolboy performs magic in front of friends, video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here