Advertisement

‘കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുത്’; കോൺ​ഗ്രസിന്റെ തലയിൽ കെട്ടിവെക്കാനുളള ജയരാജന്റെ പൊട്ട ബുദ്ധിയെന്ന് ഷാഫി പറമ്പിൽ

July 1, 2022
2 minutes Read

എകെജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരാവാദിത്തം കോൺ​ഗ്രസിന്റെ തലയിൽ കെട്ടിവെക്കാനുളള ജയരാജന്റെ ജനം ചവറ്റുകൊട്ടയിലെറിയുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഈ കേസിന്റെ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. (shafiparambil on akg center attack)

Read Also: “ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

കനത്ത പൊലീസ് സുരക്ഷക്കിടയിലും സിസിടിവി ഉണ്ടായിട്ടും ഇത് ചെയ്തയാളെ പിടികൂടാൻ കഴിയുന്നില്ലെങ്കിൽ, എകെജി സെന്ററിന് പോലും സുരക്ഷ നൽകാൻ കഴിയാത്ത, പാർ‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരേയും, കോടിയേരിക്കെതിരെ ബോംബെറിഞ്ഞ പ്രതിയേയും പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സിപിഐഎം പ്രവർത്തകർ വിലയിരുത്തണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

ഷാഫി പറമ്പിൽ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണം. ഈ കേസ്‌ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുത്.
തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന്‌ ഇരിക്കുന്ന CCTV യുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ,AKG സെന്ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത,പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത,പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണം.
ഇത് കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വെക്കാനുള്ള ജയരാജന്റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയും.

Story Highlights: shafiparambil on akg center attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top