Advertisement

കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി രൂപ സർക്കാരിനോട് സഹായം തേടി

July 2, 2022
2 minutes Read
ksrtc asks 65 crore for salary distribution

ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി സർക്കാരിന്റെ സഹായം തേടി. അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ വേണമെന്നാണ് മാനേജ്‌മെന്റ് സർക്കാരിനോടിപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ( ksrtc asks 65 crore for salary distribution )

തൂപ്പുകാർക്കും കരാർ തൊഴിലാളികൾക്കും പുറമെ ഉന്നത ഉദ്യോഗസ്ഥർക്കും മെയ് മാസത്തെ ശമ്പളം നൽകാനുണ്ട്. കെടിഡിഎഫ്‌സിയിൽ നിന്ന് പത്ത് കോടി രൂപ വായ്പയെടുക്കാനും ശ്രമം നടക്കുന്നുണ്ട്.

Read Also: കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ കുഴഞ്ഞു വീണു; ജീവൻ രക്ഷിച്ചത് നഴ്‌സ് അശ്വതി

അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി കെഎസ്ആർടിസി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. നിലവിൽ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകിയിരിക്കുന്നത്. ഓവർഡ്രാഫ്റ്റ് സാധ്യത കെഎസ്ആർടിസി മാനേജ്‌മെന്റ് തള്ളുകയാണ്. കാരണം തിരിച്ചടവ് കെഎസ്ആർടിസിക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്ന നിഗമനത്തിലാണ് അധികൃതർ എത്തിയിരിക്കുന്നത്.

Story Highlights: ksrtc asks 65 crore for salary distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top