Advertisement

എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന; വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് കെഎസ്‌യു

July 2, 2022
Google News 2 minutes Read

ലോക സമൂഹത്തിന് മുന്നില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിജയത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അപമാനിച്ചുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പ്രസ്താവന നടത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാപ്പ് പറയണമെന്ന് കെഎസ്‌യു അറിയിച്ചു. (ksu wants v sivankutty apologize to students)

സാമൂഹിക, ആരോഗ്യ പ്രതിസന്ധികളെ അതിജീവിച്ച് പരിമിതമായ ക്ലാസുകള്‍ മാത്രം ലഭിച്ചിട്ടും കഷ്ടപ്പെട്ട് പഠിച്ച് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ മുഖത്തുനോക്കി അവരെ അപമാനിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേരളത്തിന് അപമാനമാണ്. അപക്വമായ പ്രസ്താവന പിന്‍വലിച്ച് കേരള സമൂഹത്തോടും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളോടും മാപ്പ് പറയാന്‍ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തയ്യാറാവണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മുന്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദു റബ്ബും രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ദേശീയ തലത്തില്‍ തമാശയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലവും ഹയര്‍സെക്കന്‍ഡറി ഫലത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് ജാഗ്രത പുലര്‍ത്തിയെന്നും ദേശീയ അംഗീകാരമുള്ളതാക്കി മാറ്റിയെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പരാമര്‍ശം. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ഫലത്തെ അദ്ദേഹം പരിഹസിച്ചത്.

Story Highlights: ksu wants v sivankutty apologize to students

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here