‘അപാര തൊലിക്കട്ടിയുള്ള നേതാവായിട്ടാണ് സുധാകരനെ കണ്ണൂരില്‍ അറിയുന്നത്’; മന്ത്രി എം വി ഗോവിന്ദന്‍

ഇ പി ജയരാജന്‍ എകെജി സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്‌തെന്ന കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി എം വി ഗോവിന്ദന്‍. അപാര തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്. ആ സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുനെന്നും മന്ത്രി പറഞ്ഞു.
അക്രമം നടത്തിയിട്ട് സിപിഐഎം നേതാക്കളുടെ തലയില്‍ ഇടുന്നത് വലതുപക്ഷ രീതിയാണെന്ന് എം വി ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇപി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം.
‘ബോംബാക്രമണം നടത്തിയ ശേഷം എല്‍ഡിഎഫ് കണ്‍വീനറുടെ തലയില്‍ വെക്കുന്നതിന് മറുപടി അര്‍ഹിക്കുന്നില്ല. അത്തരത്തില്‍ അപാരമായ തൊലിക്കട്ടിയുള്ള രാഷ്ട്രീയ നേതാവായിട്ടാണ് സുധാകരനെ പണ്ട് തന്നെ കണ്ണൂരില്‍ അറിയുന്നത്. ആ സുധാകരന്‍ സംസ്ഥാന പ്രസിഡണ്ടായിരിക്കുമ്പോള്‍ പഴയ കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി പുലര്‍ത്തിപോന്ന നിലപാടും സമീപനവും സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു.’ എം വി ഗോവിന്ദന്‍ പറഞ്ഞു.
Story Highlights: mv govindan against k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here