5,000 അടി ഉയരെ ക്യാബിനിൽ പുക; സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

സ്‌പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ജബൽപൂരിലേക്ക് പറന്നുയരുന്നതിനിടെ വിമാന ക്യാബിനിൽ പുക ഉയരുന്നത് കണ്ടതോടെ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പുറത്താക്കിയതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
ഇന്ന് രാവിലെയാണ് ഡൽഹി-ജബൽപൂർ സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കിയത്. 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ക്യാബിനിൽ പുക ഉയരുന്നത് ക്രൂ ശ്രദ്ധിച്ചു. ക്യാബിനിലേക്ക് പുക കയറിയതോടെ യാത്രക്കാരും പരിഭ്രാന്തരായി. ഉടൻ തന്നെ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സൗരഭ് ഛബ്ര എന്ന യാത്രക്കാരൻ തൻ്റെ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
#WATCH | A SpiceJet aircraft operating from Delhi to Jabalpur returned safely to the Delhi airport today morning after the crew noticed smoke in the cabin while passing 5000ft; passengers safely disembarked: SpiceJet Spokesperson pic.twitter.com/R1LwAVO4Mk
— ANI (@ANI) July 2, 2022
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌പൈസ്‌ജെറ്റ് വിമാനങ്ങളിൽ അപകടങ്ങൾ പതിവായതിനാൽ യാത്രക്കാരുടെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുകയാണ്. ജൂൺ 19ന് ഡൽഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ പെട്ടെന്ന് തീപിടിത്തമുണ്ടായി. തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. വിമാനത്തിന് തീപിടിക്കുമ്പോൾ 185 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
Story Highlights: Smoke In Cabin At 5,000 Feet SpiceJet Flight Returns To Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here