‘സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യം ‘: മന്ത്രി സജി ചെറിയാൻ

സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്ന് മന്ത്രി സജി ചെറിയാൻ. യുഡിഎഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് സ്വപ്‌നയും പറയുന്നതെന്നും സ്വപ്നയെ കോൺഗ്രസ് വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴയിൽ നടന്ന എൽഡിഎഫ് ബഹുജന റാലിയിലായിരുന്നു മന്ത്രിയുടെ പരാമർശം. ( women will be the reason behind congress fall says saji cherian )
‘യുഡിഎഫിന്റെ കാലത്ത് സരിത പറഞ്ഞ കഥകൾ പോലെയൊരു കഥയാണ് ഇപ്പോൾ ഒരു സ്ത്രീ പറയുന്നത്. പിണറായി വിജയനെ പോലൊരു വലിയ മനുഷ്യൻ സിപിഐഎമ്മിന്റെ സെക്രട്ടറിയായിരുന്നതുകൊണ്ടാണ് എന്റെ കൈയിൽ കിട്ടിയ സരിതയുടെ പല കാര്യങ്ങളും പുറത്ത് പോകാതിരുന്നത്. നിങ്ങളോട് അത് ഞാൻ ഇവിടെ വിശദീകരിച്ചാൽ ടീച്ചർ ഇവിടെ നിന്ന് ഇറങ്ങി ഓടേണ്ടി വരും. സ്വപ്നയെ കോൺഗ്രസ് വിലയ്‌ക്കെടുത്തിരിക്കുകയാണ്. സ്വപ്‌ന എന്ന സ്ത്രീ രാവിലെ ഉച്ചയ്ക്കും വൈകീട്ടും ഇരുന്ന് പത്രസമ്മേളനം നടത്തുകയാ. അത് കഴിഞ്ഞ് കുറച്ച് കഴിയുമ്പോൾ സതീശന്റെ പത്രസമ്മേശനം, അല്ലെങ്കിൽ സുധാകരന്റെ. എന്നിച്ച് നിയമസഭയിൽ നാലടി, പുറത്ത് നിന്ന് നാലടി. ഈ സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ?’- സജി ചെറിയാൻ പറഞ്ഞു.
Story Highlights: women will be the reason behind congress fall says saji cherian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here