ജർമ്മനിയിൽ നിന്നൊരു ‘ആകാശമായവളേ’; വൈറലായി കാസ്മേയുടെ ആലാപനം

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്‍ത വെള്ളം എന്ന ചിത്രത്തില്‍ അതിമനോഹരമായ ഒരു ഗാനമുണ്ട്. ബിജിബാൽ സംഗീതസംവിധാനം നിര്‍വഹിച്ച ആകാശമായവളേ എന്നുതുടങ്ങുന്ന ആ ഗാനത്തെ മലയാളികള്‍ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ കടല്‍ കടന്ന് ജര്‍മ്മനിയിലുമെത്തിയിരിക്കുകയാണ് ഷഹബാസ് അമന്‍ പാടിയ ഈ ഗാനം. ( CassMae singing Akashamayavale song, Viral on Facebook )
ജര്‍മ്മന്‍ സിങ്ങറായ കാസ്മേ ആകാശമായവളേ പാടുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. യുട്യൂബിലൂടെ കേട്ടാണ് കാസ്മേ ഈ മലയാളഗാനം പഠിച്ചത്. കാസ്മേ പാടുന്ന വിഡിയോ കാണാനിടയായ ചില മലയാളികളാണ് വെള്ളം എന്ന ചിത്രത്തിന്‍റെ സംവിധായകനായ പ്രജേഷ് സെന്നിനോട് ഇക്കാര്യം പറഞ്ഞത്. അങ്ങനെയാണ് പ്രജേഷ് സെന്‍ ഫെയ്സ്ബുക്കില്‍ ഈ വിഡിയോ പങ്കുവെച്ചത്.
ആകാശമായവളെ എന്ന പാട്ടിനെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ പ്രജേഷ് സെൻ പറഞ്ഞു. ഗസൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ പാടിയ ഈ ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights: CassMae singing Akashamayavale song, Viral on Facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here