Advertisement

കനത്ത മഴ; തൃശൂരില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്

July 3, 2022
Google News 2 minutes Read
Extreme caution alert Thrissur

കനത്ത മഴയില്‍ തൃശൂരില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം ( Extreme caution alert Thrissur ).

ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കാന്‍ തയ്യാറാകണം. പുഴകളില്‍ കുളിക്കുവാനോ മീന്‍ പിടിക്കുവാനോ മറ്റു ആവശ്യങ്ങള്‍ക്കോ ഇറങ്ങുവാന്‍ പാടില്ല. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലോര മേഖലകളിലും ബീച്ചുകളിലേക്കുമുള്ള സന്ദര്‍ശനം അനുവദിക്കുന്നതല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Story Highlights: heavy rain; Extreme caution alert in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here