Advertisement

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റും സ്വകാര്യവ്യക്തിയുടെ മതിലും തകർത്തു

July 3, 2022
Google News 2 minutes Read
KSRTC bus broke electricity post and private person's wall

കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും സ്വകാര്യവ്യക്തിയുടെ മതിലും തകർത്തു. ബാലരാമപുരത്തിന് അടുത്തുള്ള പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഭഗവതിനട മേജർ ശ്രീഭഗവതിക്ഷേത്ര റോഡിലെ വളവിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് ബസിന്‍റെ കുറുകേ പതിച്ചു. ഭാഗ്യവശാല്‍ വലിയ അപകടമാണ് ഒഴിവായത്.

Read Also: കെ.എസ്.ആർ.ടി.സിയിലെ മെയ് മാസത്തെ ശമ്പളവിതരണം ഉടന്‍; ഗതാഗതമന്ത്രി

ആഴ്ചകൾക്ക് മുമ്പ് പാലുകാച്ച് ചടങ്ങ് നടന്ന ഭഗവതിനട മേലതിൽ വീട്ടിൽ ശ്രീധറിന്റെ മതിലാണ് ബസിടിച്ച് തകർന്നത്. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഇദ്ദേഹം നരുവാമൂട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി പോസ്റ്റ് തകർന്നതോടെ പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി തടസമുണ്ടായി. കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി.

ബസ് പിന്നിലോട്ട് എടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് പോസ്റ്റും മതിലും തകർക്കുകയായിരുന്നു. കെ.എസ്.ഇ.ബി കല്ലിയൂർ സെക്ഷനിലെ ജീവനക്കാർ സമയബന്ധിതമായി സ്ഥലത്തെത്തിയതിനാലാണ് വൻദുരന്തം ഒഴിവായത്. കെ.എസ്.ഇ.ബിക്ക് 25,000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

Story Highlights: KSRTC bus broke electricity post and private person’s wall

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here