കശ്മീരില്‍ നാട്ടുകാര്‍ പിടികൂടിയ ഭീകരന് ബിജെപി ബന്ധം

കശ്മീരില്‍ അറസ്റ്റിലായ ഭീകരന് ബിജെപി ബന്ധം. പിടിയിലായ താലിബ് ഹുസൈന്‍ ബിജെപി ഐടി സെല്‍ തലവനായിരുന്നു. എന്നാല്‍ താലിബ് ഹുസൈന്‍ മെയ് 27ന് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചിരുന്നെന്നാണ് ബിജെപി വിശദീകരിക്കുന്നത്. (Lashkar terrorist caught in Jammu was BJP minority morcha IT cell chief)
നാട്ടുകാരാണ് ഭീകരനെ പിടികൂടി സുരക്ഷാ സേനയ്ക്ക് കൈമാറിയത്. ഭീകരരെ പിടികൂടിയ നാട്ടുകാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കുമെന്ന് സുരക്ഷാസേന അറിയിച്ചിരുന്നു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹനാട്ടുകാരുടെ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ചു. പിടികൂടിയ ഭീകരരില്‍ നിന്നും രണ്ട് എ കെ ഫോര്‍ട്ടി സെവന്‍ തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു.
താലിബ് ഹുസൈന്‍ ഉള്‍പ്പെടെ രണ്ട് ഭീകരരെ നാട്ടുകാര്‍ പിടികൂടിയ വാര്‍ത്തയ്ക്ക് പിന്നാലെ ഇയാള്‍ക്ക് ബിജെപി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Story Highlights: Lashkar terrorist caught in Jammu was BJP minority morcha IT cell chief
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here