Advertisement

മകന് കണക്ക് പരീക്ഷയില്‍ 6/100; ഒരു വര്‍ഷം കുത്തിയിരുന്ന പഠിപ്പിച്ച ‘ചാക്കോ മാഷിന്റെ’ കണ്ണീര്‍ വൈറല്‍

July 4, 2022
Google News 3 minutes Read

പരീക്ഷ കാലം പലപ്പോഴും വിദ്യാര്‍ത്ഥികളെക്കള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു പോലെ ടെന്‍ഷന്‍ സമ്മാനിക്കുന്നതാണ്. ആ ആശങ്കയില്‍ പലപ്പോഴും മക്കളോടൊപ്പം പഠനത്തില്‍ പങ്കുചേരുന്ന രക്ഷിതാക്കളുമുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തോളം കുത്തിയിരുന്നു മകന് കണക്ക് പഠിപ്പിച്ച രക്ഷിതാക്കളുണ്ടാകുമോ? എന്നിട്ടാകട്ടെ ആ മകന് കിട്ടിയ മാര്‍ക്ക് 100ല്‍ ആറും. ഇത് കണ്ട് തകര്‍ന്ന് തരിപ്പണമായി കരയുന്ന അച്ഛന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ് ( dad crying over son’s poor math exAm result ).

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ സ്വദേശികളാണ് മാതാപിതാക്കള്‍. ജൂണ്‍ 23നാണ് മകന്റെ ഗണിതശാസ്ത്രത്തിന്റെ ഫലം പുറത്ത് വന്നത്. പരീക്ഷയില്‍ മകന് നൂറില്‍ വെറും ആറ് മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷത്തോളം തന്റെ മകനെ ദിവസവും ഒപ്പമിരുത്തി പഠിപ്പിക്കുമായിരുന്നു. പുറത്ത് ട്യൂഷന് പോലും വിടാതെ തന്റെ പ്രത്യേകം മേല്‍നോട്ടത്തില്‍ അദ്ദേഹം അവനെ പഠിപ്പിച്ചു. എന്നാല്‍ ഫലം വന്നപ്പോള്‍ ഒരു വര്‍ഷത്തെ തന്റെ കഷ്ടപ്പാട് മുഴുവന്‍ വെറുതെയായി പോയി എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. തന്റെ മകനെ ദിവസവും പഠിപ്പിക്കുമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലാണ് മകന്റെ മാര്‍ക്ക് കണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ദൃശ്യം വന്നത്. ഇതോടെ വീഡിയോ വൈറലാകുകയായിരുന്നു. അതില്‍ പിതാവ് തന്റെ കണ്ണുനീര്‍ അടക്കാന്‍ ശ്രമിക്കുന്നത് കാണാം. പക്ഷേ അയാള്‍ക്ക് നിയന്ത്രിക്കാനാകുന്നില്ല. തകര്‍ന്നു വീഴുകയും തൂവാല ഉപയോഗിച്ച് കണ്ണുനീര്‍ തുടയ്ക്കുകയും ചെയ്യുന്നു. മകന്റെ ദയനീയമായി പരാജയത്തില്‍ നിരാശനായ അച്ഛന്‍ ഇനി എനിക്ക് പ്രശ്‌നമില്ല, എന്റെ പിരശ്രമം പാഴായി. അവന്‍ തനിയെ പഠിക്കട്ടെയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സംഭവം ചിത്രീകരിച്ച ഭാര്യ പശ്ചാത്തലത്തില്‍ ചിരിക്കുന്നതും കേള്‍ക്കാം.

കണക്ക് പരീക്ഷയില്‍ മികച്ച വിജയം നേടുന്നത് കാണാന്‍ വേണ്ടി മാത്രം രാത്രി ഏറെ വൈകി മകനെ പഠിപ്പിക്കുമായിരുന്നു. ഉറക്കമൊഴിച്ചതെല്ലാം പാഴായതോടെ പിതാവ് തകര്‍ന്നു പോയി. മുന്‍പ് നൂറില്‍ 40 മുതല്‍ 50 വരെ മാര്‍ക്ക് വരെ വാങ്ങിയിരുന്നതായി മകന്‍ പറയുന്നു. ഒരിക്കല്‍ 90 മാര്‍ക്ക് കിട്ടിയിരുന്നു. പക്ഷേ പിതാവ് പഠിപ്പിച്ച് തുടങ്ങിയ ശേഷം അവന് 10 മാര്‍ക്ക് പോലും നേടാന്‍ കഴിഞ്ഞില്ല എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ കുറ്റബോധവും പിതാവിനെ വല്ലാതെ അലട്ടുകയായിരുന്നു.

Story Highlights: Dad who tutored son for a year filmed crying after he gets 6 out of 100 on maths exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here