എം.പി ഓഫിസ് ആക്രമണം; എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റെ പേരിൽ കള്ളക്കേസെടുത്തതായി പരാതി
വയനാട്ടിൽ എം.പി ഓഫിസ് ആക്രമിക്കപ്പെട്ട പാശ്ചാത്തലത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്ന പേരിൽ പൊലീസ് കള്ളക്കേസെടുത്തതായി പരാതി. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെയാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം കൽപ്പറ്റ പൊലീസ് പ്രതി ചേർത്തത്. സംഭവത്തിൽ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് പി പി ഷൈജൽ പറഞ്ഞു. ( fake case against pp shyjil allegation )
ജൂൺ 24നാണ് രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത്. പിന്നാലെ ടി.സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ വയനാട് എസ്.പി ഓഫീസ് ഉപരോധിച്ചു. പ്രതിഷേധം കടുപ്പിച്ച് പിറ്റേ ദിവസം ആയിരങ്ങളെ അണിനിരത്തി കൽപറ്റയിൽ യുഡിഎഫ് പ്രകടനവും നടത്തി. രണ്ട് പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകിയവരെ ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു. രണ്ട് എഫ്‌ഐആറിൽ പ്രതി പട്ടികയിലുമുണ്ട് എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻര് പി.പി ഷൈജൽ. ഹരിത വിവാദത്തെ തുടർന്ന് ഷൈജലിനെ മുസ്ലീം ലീഗിൽ നിന്ന് പുറത്താക്കിയിരുന്നു. സംഘടനയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാത്ത താൻ എങ്ങനെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഷൈജൽ .
യു ഡി എഫ് നൽകിയ പേരാണ് പൊലീസ് എഫ്‌ഐആറിൽ ഉൾ പ്പെടുത്തിയത്. നിരപരാധിയെ പ്രതിയാക്കിയതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും ഷൈജൽ. എസ്.പി ഓഫീസ് ഉപരോധിക്കുമ്പോൾ ഷൈജൽ പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്. തുടർ അന്വേഷണത്തിൽ പ്രതിപ്പട്ടികയിൽ മാറ്റം വരുമെന്നും കൽപറ്റ പൊലീസ് വിശദീകരിക്കുന്നു.
Story Highlights: fake case against pp shyjil allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here