‘കോണ്‍ഗ്രസിന് എല്‍ഡിഎഫിനോട് അസൂയ’; പ്രതിപക്ഷം സമ്പൂര്‍ണ പരാജയമെന്ന് കോവൂര്‍ കുഞ്ഞുമോന്‍

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന് നേരെ വിമര്‍ശനവുമായി കോവൂര്‍ കുഞ്ഞുമോന്‍. കോണ്‍ഗ്രസിന് എല്‍ഡിഎഫിനോട് അസൂയയാണെന്ന് കോവൂര്‍ കുഞ്ഞുമോന്‍ നിയമസഭയില്‍ പറഞ്ഞു. സ്വപ്‌നയുടെ പേരിലുള്ള ഉമ്മാക്കികാട്ടി പ്രതിപക്ഷം പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പ്രതിപക്ഷം സമ്പൂര്‍ണ പരാജയമാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. (kovoor kunjumon jibe at congress in kerala assembly on akg centre attack)
എകെജി സെന്റര്‍ ആക്രമണത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
പൊലീസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് വിശദീകരിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥ സംസ്ഥാനത്തെ എവിടെയെത്തിക്കുന്നു എന്നതിലേക്കാണ് സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫിസുകള്‍ സിപിഐഎം അക്രമി സംഘം നശിപ്പിക്കുന്നു. ആലപ്പുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊലവിളി ജാഥ പോലുമുണ്ടാകുന്നു. പൊലീസ് ഈ കൊലവിളി സംഗീതം ആസ്വദിക്കുകയാണ് ചെയ്യുന്നതെന്ന് പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
Story Highlights: kovoor kunjumon jibe at congress in kerala assembly on akg centre attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here