Advertisement

ഹോട്ടലെന്ന് കരുതി അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ച് പൊലീസുകാരന്‍; അര ഷവായിയും കുബ്ബൂസും പോരട്ടെ!

July 4, 2022
Google News 4 minutes Read

ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എസിപിയെ വിളിച്ച് ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് പൊലീസുകാരന്‍. കോഴിക്കോട് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ പന്നിയങ്കര സ്വദേശി എഎസ്‌ഐ ബല്‍രാജിനാണ് അബദ്ധം പിണഞ്ഞത്. ഹോട്ടലാണെന്ന് കരുതി ഫോണെടുത്തപ്പോള്‍ മറുതലയ്ക്കലില്‍ നിന്നും എന്താണ് വേണ്ടതെന്ന് കൂടി കേട്ടപ്പോള്‍ എന്നാല്‍ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്ന് കൂസാതെ പറഞ്ഞു. ഒരു രക്ഷയുമില്ലല്ലോ ഇത് ഫറൂഖ് എസിപി എ എം സിദ്ധിഖിന്റെ നമ്പരാണെന്ന് മറുപടി കിട്ടിയതോടെ എഎസ്‌ഐ വിറച്ചുപോകുകയായിരുന്നു. (policeman mistakenly called ACP and ordered food thinking that its the hotel number)

ആപ്പിലായെന്ന് ബോധം വന്നപ്പോള്‍ നിരവധി വട്ടം മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ഭത്തെ വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്. ഇതേതായാലും തമാശയായെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. അസിസ്റ്റന്റ് കമ്മീഷണറെന്ന് കേട്ടപ്പോഴേ വിറച്ചുപോയ ബല്‍രാജിനോട് ചങ്ങാതീ അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് സിദ്ധിഖ് ആശ്വസിപ്പിച്ചു.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

എ ആര്‍ ക്യാംപിലെ ക്വിക്ക് റെസ്‌പോന്‍സ് ടീമിലെ എഎസ്‌ഐ ആണ് ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിക്കോട്ടെയെന്ന് അനുവാദം ചോദിക്കാന്‍ ബല്‍രാജ് ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ അറിയാതെ വീണ്ടും എസിപി സിദ്ധിഖിന് തന്നെ കോള്‍ പോകുകയായിരുന്നു.

Story Highlights: policeman mistakenly called ACP and ordered food thinking that its the hotel number

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here