Advertisement

യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

July 4, 2022
2 minutes Read
sooraj palakkaran anticipatory bail

യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടെടുത്ത കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ( sooraj palakkaran anticipatory bail )

അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ആവശ്യം.ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് കേസിനാധാരം.

യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടിക ജാതി – പട്ടിക വർഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

Story Highlights: sooraj palakkaran anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top