“എന്നും അവൻ ഞങ്ങളെ നോക്കി കൈവീശും, ഇവനൊപ്പം അല്ലാതെ മറ്റാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ”; വൈറലായൊരു വീഡിയോ

ചില നിമിഷങ്ങൾ അമൂല്യമാണ്. ഓർക്കുംതോറും ഹൃദയത്തോടെ ചേർത്ത് നിർത്താൻ നിരവധി കാരണങ്ങൾ അവ സമ്മാനിക്കും. അങ്ങനെയൊരു അതിമനോഹരമായ പിറന്നാൾ ആഘോഷത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം പിറന്നാൾ ഗംഭീരമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ മറ്റൊരാൾക്ക് അതിമനോഹരമായൊരു നിമിഷം സമ്മാനിച്ച് തന്റെ പിറന്നാൾ അവർക്കൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് വിഹായസ് എന്ന വിദ്യാര്‍ഥി. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
താന്‍ എന്നും കോളേജില്‍ പോകുന്ന വഴി കാണുന്ന ഭിന്നശേഷിക്കാരനായ കുട്ടിയുടെ ഒപ്പമായിരുന്നു വിഹായസ് പിറന്നാൾ ആഘോഷിച്ചത്. ചിണ്ടു എന്നു വിളിക്കുന്ന പവൻ. വിഹായസും സുഹൃത്ത് മൃദുലയും കോളേജില്‍ പോകുന്ന വഴി വീടിന്റെ ബാല്‍ക്കണയില്‍ ഇരുന്ന് ചിണ്ടു എന്നും അവരെ നോക്കി ചിരിക്കുകയും കൈ വീശികാണിക്കുകയും ചെയ്യും. ഇവരും തിരിച്ച് ചിണ്ടുവിനെയും നോക്കും. അങ്ങനെയിരിക്കെയാണ് തന്റെ പിറന്നാൾ ചിണ്ടുവിനൊപ്പം ആഘോഷിക്കാൻ വിഹായസ് തീരുമാനിച്ചത്. അങ്ങനെ പിറന്നാൾ ദിവസം കേക്ക് വാങ്ങി ഇരുവരും ചിണ്ടുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. ഒരുമിച്ചുള്ള ഒരുപാട് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്ളതിനാല്‍ ഏതു വീടാണെന്ന് ഇവർക്ക് കൃത്യമായ ധാരണയും ഇല്ലായിരുന്നു. ഒടുവിൽ വീട് കണ്ടെത്തി. ഇരുവരെയും കണ്ടപ്പോൾ ഉള്ള ചിണ്ടുവിന്റെ സന്തോഷമാണ് വിഹായസിനുള്ള ഏറ്റവും വലിയ പിറന്നാൾ സമ്മാനം.
ആഹ്ലാദത്താൽ തുള്ളിച്ചാടുന്ന ചിണ്ടുവിന്റെ വീഡിയോ വിഹായസ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. അവന് സംസാരിക്കാൻ കഴിയില്ല. പക്ഷെ ഞങ്ങളോട് കൂട്ടുകൂടുന്നതിനോട് അവന് ഇതൊന്നും ഒരു തടസമായിരുന്നില്ല. ഞങ്ങളെ അവന് അണ്ണനും അക്കയുമാണ് കാണുന്നത്. അതുതന്നെ ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകി. പെട്ടെന്നാണ് ഈ വീഡിയോ ജനശ്രദ്ധ നേടിയത്. 41 ലക്ഷം ആളുകൾ ഇതിനകം വീഡിയോ കണ്ടു. നാല് ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഹൃദയം നിറയ്ക്കുന്ന നിരവധി കമന്റുകളും ആളുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Story Highlights: student celebrates birthday with stranger viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here