തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് വിതുമ്പിക്കരഞ്ഞ് യാത്രയയപ്പ്; ഇത് ഹൃദയം തൊടും കാഴ്ച്ച

ഒരുകൂട്ടം വിദ്യാർത്ഥികൾ മുഴുവനും ഒരധ്യാപകനായി കണ്ണീരൊഴുക്കുന്ന ഹൃദ്യമായ കാഴ്ച്ച. അത്രമേൽ അവരുടെ ഹൃദയം വിതുമ്പണമെങ്കിൽ എത്രത്തോളം പ്രിയങ്കരനായിരിക്കും അദ്ദേഹം ആ കുട്ടികൾക്ക്. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഒരധ്യാപകന് വിദ്യാർത്ഥികൾ നൽകിയ കണ്ണീരിൽ കുതിർന്ന യാത്രായപ്പ്. കശ്മീരിലെ ബുദ്ഗാമിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്.
അമരീഖ് സിങ് എന്ന അധ്യാപകനാണ് തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളോട് യാത്രപറഞ്ഞ് നിറകണ്ണുകളോടെ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത്. ഈ സമയം ക്ലാസ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിവന്ന കുഞ്ഞുങ്ങൾ അലറിക്കരയുന്നതും ‘പോകരുത്’ എന്ന് പറയുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണാം.
As soon as the news of a Sikh teacher getting transferred reached the students of a School in Budgam Kashmir, the Muslim Students got so emotional that they started crying incessantly.pic.twitter.com/JiYlGqqv3t
— Qazi Shibli (قاضی شبلی) (@QaziShibli) July 2, 2022
ഹൃദയ സ്പർശിയായ ആ വീഡിയോ തന്നെ പറയും ആ അധ്യാപകൻ വിദ്യാർത്ഥികൾക്ക് എത്രത്തോളം പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്. കാശ്മീരിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ നേടുന്നത്. ഹർപീത് സിങ് എന്ന സിഖ് ഫിസിഷ്യനാണ് ആദ്യമായി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. ഇതൊരു അപൂർവ ദൃശ്യമാണെന്നും മാതൃകയാണെന്നും തുടങ്ങി വീഡിയോയ്ക്ക് നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്.
ഇന്ന് ആളുകൾക്കിടയിൽ വളരെ വലിയ സ്വീകാര്യത സോഷ്യൽ മീഡിയയ്ക്ക് ഉണ്ട്. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് ആളുകൾക്കിടയിൽ എത്തുന്നത്. ഇത്തരം നിരവധി വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കാണാറുണ്ട്.
Story Highlights: students left heart broken after their teacher was transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here