Advertisement

വാട്‌സ്ആപ്പില്‍ ഇനി ‘വന്‍ മാറ്റങ്ങള്‍’; ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം

July 4, 2022
Google News 3 minutes Read
WhatsApp messages delete feature

അടിമുടി മാറ്റവും പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സുരക്ഷയ്ക്കും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. അബദ്ധത്തില്‍ അയച്ച മെസേജുകള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കുന്നതാണ് പുതിയ ഫീച്ചറുകളെന്നാണ് റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയച്ച് രണ്ട് ദിവസത്തിന് ശേഷം അത് ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി വാട്‌സ്ആപ്പ് അതിന്റെ ബീറ്റ ചാനലില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് ( WhatsApp messages delete feature ).

‘ഡിലീറ്റ് ഫോര്‍ ഓള്‍’ ഫീച്ചര്‍ നിലവില്‍ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കന്‍ഡുമാണിത്. ഇതിന്റെ സമയപരിധി രണ്ട് ദിവസമാക്കാനാണ് നീക്കം. ഈ ഫീച്ചര്‍ പ്രകാരം ടെകസ്റ്റ് സന്ദേശങ്ങള്‍ക്ക് മാത്രമല്ല, ഫോട്ടോകളും വീഡിയോകളും പോലുള്ള മീഡിയ ഫയലുകള്‍ അണ്‍സെന്‍ഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും.

Read Also: ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് 2.22.4.10 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ കണ്ടെത്തിയത്. പുതിയ ഫീച്ചര്‍ വരുന്നതോടെ അയച്ച സന്ദേശങ്ങള്‍ രണ്ട് ദിവസവും 12 മണിക്കൂറും കഴിഞ്ഞ് ഉപയോക്താക്കള്‍ക്ക് അണ്‍സെന്‍ഡ് ചെയ്യാന്‍ കഴിയും. മെസേജ് ഡിലീറ്റ് ചെയ്യലുമായി ബന്ധപ്പെട്ട മറ്റൊരു ഫീച്ചറിലും വാട്‌സാപ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും. ചാറ്റിലെ എല്ലാ സന്ദേശങ്ങളും മീഡിയ ഫയലുകളും ഇല്ലാതാക്കാന്‍ ഈ ഫീച്ചര്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ അനുവദിച്ചേക്കും. ഇത് ഇതുവരെ ബീറ്റാ പതിപ്പുകളില്‍ എത്തിയിട്ടില്ല. അതുകൊണ്ട് സാധാരണ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കാന്‍ വളരെയധികം സമയമെടുക്കും.

Story Highlights: WhatsApp will soon give more time to delete messages you sent by mistake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here