Advertisement

വയനാട്ടിൽ കാട്ടുപന്നി ആക്രമണം ; വയോധികന് ഗുരുതര പരിക്ക്, ശസ്ത്രക്രിയ നടത്തി

July 4, 2022
Google News 1 minute Read

വയനാട് പുൽപള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരുക്ക്. കല്ലുവയൽ സ്വദേശി ബാലനെയാണ് കാട്ടുപന്നി ആക്രമിച്ചത്. ബാലന്റെ വലതുകാലിന് ഗുരുതരമായി പരുക്കേറ്റു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവമുണ്ടായത്.

വയലിൽ പണിയെടുക്കുകയായിരുന്ന ബാലനെ രണ്ട് കാട്ടുപന്നികൾ ആക്രമിക്കുകയായിരുന്നു. കാട്ടുപന്നി ആക്രമണത്തിൽ പരുക്കേറ്റ ബാലനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാലിൽ ശസ്ത്രക്രിയ നടത്തി.

Story Highlights: Wild Boar Attack Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here