വയനാട് റിസോര്‍ട്ടില്‍ അപകടത്തില്‍ യുവതി മരിച്ച സംഭവം; റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍

വയനാട് 900 കണ്ടിയിലെ റിസോര്‍ട്ടില്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റില്‍. മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
മേപ്പാടിയിലെ തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് ടെന്റിന് മുകളില്‍ വീണാണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചത്. മലപ്പുറം സ്വദേശിയായ നിഷ്മയാണ് മരിച്ചത്. 24 വയസായിരുന്നു. എമറാള്‍ഡ് തൊള്ളായിരം വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ആണ് അപകടം. റിസോര്‍ട്ടിന് അനുമതി ഇല്ല എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Read Also: കാളികാവിലെ നരഭോജി കടുവയെ പിടികൂടാന്‍ വനം വകുപ്പ് ; കൂടുകളും ക്യാമറകളും സ്ഥാപിച്ചു
ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകര്‍ന്നു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
മേപ്പാടി സി ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തി. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന ആളായിരുന്നു നിഷ്മ.
Story Highlights : Woman dies in accident at Wayanad resort; Resort manager and supervisor arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here