Advertisement

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി സിപിഐ

July 5, 2022
3 minutes Read
CPI criticized Minister SajiCheriyan's controversial remarks about Constitution

ഇന്ത്യൻ ഭരണഘടനയെപ്പറ്റി മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിൽ വിമർശനവുമായി സിപിഐ രം​ഗത്ത്. ഭരണഘടനയ്ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ ഉന്നയിച്ച് കോടതിയെ ആരെങ്കിലും സമീപിച്ചാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും സിപിഐ വ്യക്തമാക്കുന്നു. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ ഗവർണർ പ്രതികരിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്നും ഇതുവരെ വിശദീകരണം തേടിയിട്ടില്ല. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഗവർണർ വ്യക്തമാക്കി. ( CPI criticized Minister SajiCheriyan’s controversial remarks about Constitution)

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിയിൽ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. തുടർനടപടി വിലയിരുത്തിയ ശേഷം വിഷയത്തിൽ ഇടപെടും. ഭരണഘടന ദേശീയ വിശ്വാസത്തിന്റെ പ്രതീകമാണ്. ഭരണഘടനയോട് എല്ലാവരും കൂർ പുലർത്തുമെന്ന് വിശ്വസിക്കുന്നു. ഭരണഘടനയെ അനുസരിക്കുക എന്നത് പൗരന്മാരുടെ കർത്തവ്യമാണ്. ഗവർണർ കൂട്ടിച്ചേർത്തു.

Read Also: ‘ഇന്ത്യയുടെ ഗീതയും, ബൈബിളും, ഖുറാനും ഭരണഘടനയാണ്’; ഈ മന്ത്രിസഭയിലെ നാണംകെട്ട കുന്ത്രാണ്ടമാണ് സജി ചെറിയാൻ; ഷാഫി പറമ്പിൽ എംഎൽഎ

ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ നൽകിയതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രിയായിരിക്കാൻ അവകാശമില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. മന്ത്രി ഭരണഘടനാ ശിൽപിയായ ബി.ആർ. അംബേദ്കറെ ഉൾപ്പെടെയാണ് അവഹേളിച്ചിരിക്കുന്നത്. ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പരാതി നൽകി. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.

ഭരണഘടന അപകീർത്തിപ്പെടുത്തി സത്യപ്രതിജ്ഞാ ലംഘനവും Prevention of Insult to National Honor Act 1971 പ്രകാരം ക്രിമിനൽ കുറ്റവും നടത്തിയ ഫിഷറിസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ്‌ കേരള ഗവർണർക്കും സ്പീക്കർക്കും കത്ത് നൽകി. കൂടാതെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപിയോടും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. പ്രസിഡന്റ് ഓഫ്‌ ഇന്ത്യക്കും പരാതി നൽകുമെന്ന് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. ‘ബ്രിട്ടിഷുകാരന്‍ പറഞ്ഞ് തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാരൻ എഴുതിവച്ചു. അത് രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയാണ് ഇതെന്ന് ഞാന്‍ പറയും. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ’ – ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന. പത്തനംതിട്ട മല്ലപ്പള്ളിയിൽ നൂറിന്റെ നിറവിൽ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്.

Story Highlights: CPI criticized Minister SajiCheriyan’s controversial remarks about Constitution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top