‘റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു’; തീയറ്ററുകളില്‍ ടിക്കറ്റ് വച്ച് നാടകം കളിക്കാമെന്ന് നടന്‍ ഹരീഷ് പേരടി

റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു, തീയറ്റർ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയറ്റര്‍ ഉടമകള്‍ക്ക് ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തീയറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു. (give theatre for drama performers says hareesh peradi)
‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണെന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറുമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.
ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമകൾ തിയേറ്ററിൽ കാണാൻ ആളില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റർ ഉടമകളോട് ഒരു ചോദ്യം …ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തിയേറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ…തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും…നാടകക്കാർ റെഡിയാണ്…നിങ്ങൾ റെഡിയാണോ..സർക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് …ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറും…ഏത് സർക്കാറും പിന്നാലെ വന്നോളും…അത് അപ്പോൾ ആലോചിക്കാം…ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയിൽ നിന്ന് തന്നെ തുടങ്ങാം…നാടകവും റെഡിയാണ്…ശാന്തന്റെ “ഭൂപടം മാറ്റി വരക്കുമ്പോൾ” റഫീക്കിന്റെ സംവിധാനത്തിൽ കോഴിക്കോട്ടെ നാടകക്കാർ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും…ധൈര്യമുള്ള തിയേറ്റർ ഉടമകൾ മറുപടി തരിക … നാളെയെങ്കിൽ നാളെ..ഞങ്ങൾ റെഡിയാണ്…????
Story Highlights: give theatre for drama performers says hareesh peradi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here