‘വളച്ചൊടിച്ച് വിവാദമുണ്ടാക്കി’: ‘സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന ആളല്ല’; എം വി ജയരാജൻ

സജി ചെറിയാന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന ആളല്ല. മന്ത്രി പറഞ്ഞത് ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നതിനെ കുറിച്ചാണ്. പ്രസംഗം കോൺഗ്രസ് ആയുധമാക്കി ഉപയോഗിക്കുന്നു. ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് സജി ചെറിയാൻ തന്നെ സഭയിൽ പറഞ്ഞതാണെന്നും എം വി ജയരാജൻ പറഞ്ഞു.(mv jayarajan support over saji cheriyan)
അതേസമയം, മന്ത്രിയുടെ പ്രസംഗം അനുചിതമായെന്നാണ് സിപിഐയുടെ വിലയിരുത്തൽ. മന്ത്രിയുടെ പരാമർശങ്ങൾ ഗുരുതരമാണെന്നും വിഷയം കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വ്യക്തമാക്കി.
ഭരണഘടനയെ നിന്ദിച്ച് മന്ത്രി സജി ചെറിയാൻ സംസാരിച്ചെന്ന ആരോപണം മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. താൻ മണിക്കൂറുകൾക്ക് മുമ്പാണ് വിഷയം അറിഞ്ഞത്. വിശദാംശങ്ങൾ പരിശോധിക്കാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരണം തേടിയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപ്പിടിക്കുമെന്നാണ് വിശ്വസിക്കുന്നത്. രാജ്ഭവൻ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ചോദിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: mv jayarajan support over saji cheriyan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here