മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; പി.സി ജോർജിനെതിരെ കേസ്

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പി.സി ജോർജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ പി സി 509 പ്രകാരമാണ് കേസ്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. തൈക്കാട് ഗസ്റ്റ്ഹൗസിനു മുന്നിൽ വെച്ചായിരുന്നു ജോർജിൻ്റെ മോശം പരാമർശം. ( Police case against PC George for insulting journalist )
ഷീജയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചോദിച്ചപ്പോള്‍ പിസി ജോര്‍ജ് മോശമായി പെരുമാറുകയായിരുന്നു. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം. ഇതിന് മറുപടിയായി തന്റെ പേര് പറയട്ടെ എന്നാണ് ജോർജ് തിരിച്ച് ചോദിച്ചത്.
Read Also: പ്രധാനപ്പെട്ട വകുപ്പുകൾ ചുമത്തിയില്ല, പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണം; പരാതിക്കാരി ഹൈക്കോടതിയിൽ
പി സി ജോര്‍ജ് പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകയെ അപമാനിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു മുൻ എം.എൽ.എ ജോര്‍ജിന്റെ പ്രതികരണം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക.
Story Highlights: Police case against PC George for insulting journalist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here