പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ പി. ഗോപിനാഥൻ നായർ അന്തരിച്ചു

പ്രമുഖ ഗാന്ധിയനും പത്മശ്രീ ജേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി. ഗോപിനാഥന്‍ നായര്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. നൂറ് വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ( Prominent Gandhian P. Gopinathan Nair passed away )
പി. ഗോപിനാഥൻ നായർ 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലാണ് ജനിച്ചത്. കുട്ടിയായിരുന്നപ്പോള്‍ നെയ്യാറ്റിന്‍കരയിലെത്തിയ ഗാന്ധിജിയെ അദ്ദേഹം നേരില്‍ കണ്ടിരുന്നു. പി. ഗോപിനാഥന്‍ നായർ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്. കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്.
Read Also: സിപിഐഎം നേതാവ് പി.രാഘവൻ അന്തരിച്ചു
ജയപ്രകാശ് നാരായണന്‍ നയിച്ച സത്യാഗ്രഹങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍ നായര്‍ പങ്കെടുത്തിരുന്നു. 1951ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.
സര്‍വസേവാ സംഘം അഖിലേന്ത്യാ പ്രസിഡന്റായി പി. ഗോപിനാഥൻ നായർ പ്രവർത്തിച്ചിട്ടുണ്ട്. 1946-48 കാലത്ത് വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. മാറാട് കലാപത്തിലും സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായെത്തിയത് പി. ഗോപിനാഥൻ നായരായിരുന്നു. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായി അദ്ദേഹം പ്രവർത്തിച്ചു.
Story Highlights: Prominent Gandhian P. Gopinathan Nair passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here