“ഞാൻ B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ’’; സന്തോഷം പങ്കുവെച്ച് മീനാക്ഷി…

ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയതാണ് മീനാക്ഷി. ജനഹൃദയങ്ങളിൽ അന്ന് തൊട്ട് പ്രിയതാരം കൂടിയാണ്. അഭിനയം മാത്രമല്ല പിന്നീട് അവതാരികയായും ടെലിവിഷനിൽ തിളങ്ങുന്ന പ്രകടനമാണ് മീനാക്ഷി കാഴ്ചവെച്ചത്. മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ ശ്രദ്ധേയയായ മീനാക്ഷി ഇത്തവണ പത്താം ക്ലാസ് പരീക്ഷയിൽ മിന്നും വിജയമാണ് സ്വന്തമാക്കിയിരുന്നത്. ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മിടുക്കി കരസ്ഥമാക്കിയിരുന്നത്. എന്നാൽ ആ ബി പ്ലസും എ യാക്കി മാറ്റിയിരിക്കുകയാണ് ഈ മിടുക്കി.
റി വാല്യുവേഷന് നൽകിയപ്പോഴാണ് മീനാക്ഷിയ്ക്ക് എ ഗ്രേഡ് ലഭിച്ചത്. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആയിരുന്നു. ഫിസിക്സിന് മാത്രമായിരുന്നു ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. തുടർന്ന് റി വാല്യുവേഷന് നൽകിയപ്പോഴാണ് റിസൾട് മാറിയത്. ഫലം വന്നപ്പോൾ ബി പ്ലസ് എ ഗ്രേഡ് ആയി. ഞാൻ അങ്ങ് B പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് A ഗ്രേഡാക്കീട്ടാ’’ എന്നാണ് റിസൽട്ട് പങ്കുവച്ച് കൊണ്ട് മീനാക്ഷി കുറിച്ചത്. കോട്ടയം സ്വദേശിയാണ് മീനാക്ഷി. അനൂപ്– രമ്യ ദമ്പതികളുടെ മകൾ. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദർശ് എന്നീ സഹോദരങ്ങളുമുണ്ട്.
മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. അയൽപക്കത്തെ കുട്ടി എന്ന സ്നേഹം മലയാളികൾക്ക് മീനാക്ഷിയോട് ഉണ്ട്. അതുകൊണ്ടുതന്നെ ഈ വിജയം പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. രണ്ടാം വയസിൽ അഭിനയലോകത്തേക്ക് എത്തിയതാണ് മീനാക്ഷി. സ്‌കൂളിൽ പോകുന്നതുപോലെയാണ് ഷൂട്ടിങ്ങിനു പോകുന്നതെന്ന് മീനാക്ഷി അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിലാണ് വീട്ടിലുള്ളതിനേക്കാളും അധികം സമയം ചിലവഴിക്കാറുള്ളതെന്നും എല്ലാരും ഒരു കുടുംബം പോലെയാണെന്നും മീനൂട്ടി പറയുന്നു.
Story Highlights: re valuation meenakshi anoop’s grade changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here