Advertisement

കൊടി സുനിയുടെ നിലവാരത്തിലുള്ളവര്‍ ആ നിലവാരത്തില്‍ സംസാരിക്കും; ഇപി ജയരാജന്‍

July 5, 2022
Google News 2 minutes Read

കെപിസിസി അധ്യക്ഷന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഓരോരുത്തരുടെയും പ്രസ്താവന അവരവരുടെ നിലവാരത്തിനനുസരിച്ചാണ്. കൊടി സുനിയുടെ നിലവാരത്തിലുള്ളവർ ആ നിലവാരത്തിൽ സംസാരിക്കും. എകെജി സെൻറർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും ഇപി ജയരാജന്‍.

പ്രതിപക്ഷം നിലവാരമില്ലാത്ത പ്രസംഗങ്ങൾ നിയമസഭയിൽ നടത്തുന്നു. നിയമസഭയുടെ അന്തസ്സ് കെടുത്തുകയാണ് പലരും ചെയ്യുന്നത്. എകെജി സെൻറർ ആക്രമിച്ചതിലെ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്താൻ അതീവ ജാഗ്രതയോടെ പരിശ്രമിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ പ്രസ്താവന താൻ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. വിശദമായി പരിശോധിച്ചതിനുശേഷം അഭിപ്രായം പറയാമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

Story Highlights: Those of Kodi Suni’s standard will speak at that standard; EP Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here