Advertisement

‘ഉദയ്പൂർ കൊലപാതകിക്ക് ബിജെപി ആദരം’; ചിത്രം പുറത്തുവിട്ട് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്

July 5, 2022
2 minutes Read

ഉദയ്പൂർ കൊലപാതകക്കേസിലെ മുഖ്യപ്രതിക്ക് ബിജെപി ബന്ധമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. ഫോട്ടോ സഹിതം ബിജെപി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഉദയ്പൂരിൽ തയ്യൽതൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയിൽ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ചിത്രം ട്വീറ്റ് ചെയ്തത്.(udaipur murder culprits bjp)

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ബിജെപിയുടെ ദേശസ്നേഹത്തിന്റെ യാഥാർഥ്യം ഈ ചിത്രത്തിൽ വ്യക്തമാണെന്ന് ജയ്റാം രമേശ് പരിഹസിച്ചു. ഭീകരവാദികളുമായുള്ള ബിജെപിയുടെ ബന്ധം എല്ലാവർക്കും മുമ്പിൽ പരസ്യമായിരിക്കുന്നെന്നും ട്വീറ്റിൽ പറയുന്നു. ട്വീറ്റ് കോൺഗ്രസ് നേതാക്കള്‍ നേതാക്കള്‍ ഏറ്റെടുത്തു. ഉദയ്പൂർ കൊലപാതകക്കേസിൽ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ മൂന്നുവർഷത്തോളമായി ബി.ജെ.പിയിൽ പ്രവർത്തിക്കുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

Story Highlights: udaipur murder culprits bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top