Advertisement

സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ നിയമപരമായ വഴികള്‍ തേടും: വി ഡി സതീശന്‍

July 5, 2022
Google News 3 minutes Read

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയേയും ഭരണഘടനാശില്‍പ്പികളേയും അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇന്ത്യന്‍ ഭരണഘടന ജനങ്ങളെ ചൂഷണം ചെയ്യാന്‍ സഹായിക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് മന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം മന്ത്രി മനസിലാക്കിയിട്ടില്ല. സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് സജി ചെറിയാനെ പുറത്താക്കിയില്ലെങ്കില്‍ പ്രതിപക്ഷം നിയമപരമായ വഴികള്‍ തേടുമെന്നും പ്രതിപക്ഷ നേതാവും കൂടിച്ചേര്‍ത്തു. (vd satheeshan on saji cheriyan controversial comments on indian constitution)

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്ത ഭരണഘടനയാണ് ഇന്ത്യക്കാര്‍ എഴുതിയെടുത്തതെന്നാണ് സജി ചെറിയാന്‍ പറയുന്നത്. ഇത്രമാത്രം വലിയ ഒരു ഭരണഘടന അസംബ്ലിയെയാണ് മന്ത്രി അപമാനിച്ചത്. ഡോ അംബേദ്കര്‍ ഉള്‍പ്പെടെയുള്ള പണ്ഡിതശ്രേഷ്ഠരായ മാസങ്ങളോളം കൂടിയാലോചിച്ചാണ് ഭരണഘടന തയാറാക്കിയത്. ഇതിനെയാണ് സജി ചെറിയാന്‍ അവഹേളിച്ചത്. ജനാധിപത്യം, മതേതരത്വം എന്ന രണ്ട് വാക്കുകളെ അദ്ദേഹം അവഹേളിച്ചു. ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവുമാണെന്ന് പറയുന്നത്ര മോശമായാണ് മന്ത്രി പ്രതികരിച്ചത്. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും ജനങ്ങളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും പറയുന്ന മന്ത്രി ഭരണഘടന വായിച്ചുനോക്കിയിട്ടെങ്കിലും ഉണ്ടോ? ഭരണഘടനയുടെ മഹത്വം മന്ത്രി തിരിച്ചറിഞ്ഞിട്ടില്ല.

Story Highlights: vd satheeshan on saji cheriyan controversial comments on indian constitution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here