Advertisement

ഗംഗയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു

July 6, 2022
2 minutes Read

ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങിമരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ(25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ലക്ഷ്മൺ ജൂലയ്ക്ക് സമീപം ഫൂൽചട്ടിയിലാണ് സംഭവം.

പൊടുന്നനെ ജലനിരപ്പ് ഉയർന്നതും, തുടർന്നുണ്ടായ ശക്തമായ ഒഴുക്കിലും പെട്ട് സൈനികൻ ഒഴുകിപ്പോകുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ എസ്ഡിആർഎഫ് മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.

രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഗന്ദല ഗ്രാമത്തിൽ നിന്നുള്ളയാളാണ് യാദവ്. അദ്ദേഹം അവധിയിലാണെന്നും ഋഷികേശ് സന്ദർശിക്കാൻ എത്തിയതാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: Army Jawan Drowns While Bathing In Ganga River In Uttarakhand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top