Advertisement

ഒടിപി നല്‍കാന്‍ വൈകി; യാത്രക്കാരനെ കൊലപ്പെടുത്തി ടാക്‌സി ഡ്രൈവര്‍

July 6, 2022
Google News 2 minutes Read
OLA Driver Killing Passenger

ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കൊലപ്പെടുത്തിയതിന് ചെന്നൈയിലെ ഒല ക്യാബ് ഡ്രൈവര്‍ അറസ്റ്റില്‍. ഞായറാഴ്ച ചെന്നൈയിലായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് എന്‍ഡിടിവി ചെയ്യുന്നു ( OLA Driver Killing Passenger ).

കോയമ്പത്തൂരില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഉമേന്ദ്ര (34) ആണ് കൊല്ലപ്പെട്ടത്. വാരാന്ത്യത്തില്‍ കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് പോയതാണ് ഉമേന്ദ്ര. ഞായറാഴ്ച ഇവര്‍ നവല്ലൂരിലെ രാജീവ്ഗാന്ധി സാലയിലെ മാളില്‍ പോയിരുന്നു. മാളില്‍ നിന്ന് മടങ്ങുമ്പോള്‍ ഉമേന്ദ്രയുടെ ഭാര്യ ഒരു ക്യാബ് ബുക്ക് ചെയ്തിരുന്നു.

ക്യാബ് അവരുടെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ രവി ഒടിപി ഷെയര്‍ ചെയ്യാന്‍ ഉമേന്ദ്രയോട് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ആശയക്കുഴപ്പമുണ്ടായി, തുടര്‍ന്ന് ഡ്രൈവര്‍ ഉമേന്ദ്രയോടും കുടുംബത്തോടും ക്യാബില്‍ നിന്ന് പുറത്തിറങ്ങി ആദ്യം ഒടിപി സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടു.

Read Also: പാലക്കാട് തങ്കം ആശുപത്രിയില്‍ വീണ്ടും ചികിത്സയ്ക്കിടെ യുവതി മരിച്ചു

ഉമേന്ദ്രയും കുടുംബവും കാറില്‍ നിന്ന് ഇറങ്ങിയതും അയാള്‍ ശബ്ദത്തോടെ ഡോര്‍ വലിച്ചടച്ചു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഉമേന്ദ്ര ഡ്രൈവറെ ശീതള പാനീയ ക്യാന്‍ ഉപയോഗിച്ച് അടിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ രവി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തിരികെ അടിക്കുകയും മര്‍ദിക്കുകയും ചെയ്തു.

കുഴഞ്ഞുവീണ ഉമേന്ദ്രയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കൊലപാതകക്കുറ്റം ചുമത്തി രവിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഡ്രൈവറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Story Highlights: Chennai Cab Driver Arrested for Killing a Passenger After Fight Over OTP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here