Advertisement

കാളീദേവി വിവാദത്തിന് പിന്നാലെ പാര്‍ട്ടി കയ്യൊഴിഞ്ഞു; തിരികെ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര

July 6, 2022
Google News 2 minutes Read
mahua moitra unfollow tmc twitter handle

പുകവലിക്കുന്ന കാളീ ദേവി ചിത്രത്തിലെ വിവാദത്തിന് പിന്നാലെ തന്നെ കയ്യൊഴിഞ്ഞ പാര്‍ട്ടിയെ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം വിവാദമായതോടെയാണ് മഹുവ മൊയ്ത്രയെ തൃണമൂല്‍ കോണ്‍ഗ്രസ് കയ്യൊഴിഞ്ഞത്. തുടര്‍ന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് മഹുവ അണ്‍ഫോളോ ചെയ്തു.( mahua moitra unfollow tmc twitter handle)

മഹുവ മൊയ്ത്രയുടെ പരാമര്‍ശം അവരുടേത് മാത്രമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അതിനെ അപലപിക്കുന്നുവെന്നുമായിരുന്നു പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ തന്റെ പരാമര്‍ശം വിവാദമുണ്ടാക്കാനല്ലെന്നും കാളീ ദേവി പുകവലിക്കുന്ന വിവാദ ഡോക്യുമെന്ററി പോസ്റ്ററിനായുള്ള പിന്തുണയായി അതിനെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മഹുവ പ്രതികരിച്ചു.

ഓരോ വ്യക്തിക്കും അവരുടേതായ രീതിയില്‍ ദൈവത്തെ ആരാധിക്കാന്‍ അവകാശമുള്ളതിനാല്‍ കാളിയെ മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയായി സങ്കല്‍പ്പിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു മഹുവ മൊയ്ത്രയുടെ വാക്കുകള്‍. കാല്‍ക്കത്തയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലാണ് അവര്‍ പ്രതികരിച്ചത്.

Read Also: കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ; അന്വേഷണം

‘നിങ്ങള്‍ ഭൂട്ടാനിലേക്കോ സിക്കിമിലേക്കോ പോയാല്‍, അവര്‍ പൂജ ചെയ്യുമ്പോള്‍, അവര്‍ അവരുടെ ദൈവത്തിന് വിസ്‌കി നല്‍കുന്നു. ഉത്തര്‍പ്രദേശില്‍ പോയി നിങ്ങളുടെ ദൈവത്തിന് വിസ്‌കി പ്രസാദമായി നല്‍കുന്നുവെന്ന് പറഞ്ഞാല്‍, അത് മതനിന്ദയാണെന്ന് അവര്‍ പറയും. എന്നെ സംബന്ധിച്ചിടത്തോളം കാളി മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവതയാണ്. താരാപീഠത്തില്‍ (പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ ഒരു ശക്തിപീഠം) പോയാല്‍ പുകവലിക്കുന്ന സന്ന്യാസികളെ കാണാം. ഒരു കാളി ആരാധകയായ എനിക്ക് കാളിയെ ആ അര്‍ത്ഥത്തില്‍ സങ്കല്‍പ്പിക്കാന്‍ അവകാശമുണ്ട്; അതാണ് എന്റെ സ്വാതന്ത്ര്യം. എംപി പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് മഹുവയ്‌ക്കെതിരെ രംഗത്ത് വന്നു.

Story Highlights: mahua moitra unfollow tmc twitter handle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here