Advertisement

ഗാന്ധിയൻ പി.ഗോപിനാഥൻ നായർക്ക് വിട; സംസ്കാരം ഇന്ന്

July 6, 2022
Google News 2 minutes Read
p gopinathan nair cremation today

ഇന്നലെ അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥൻ നായരുടെ സംസ്കാരം ഇന്ന്. രാവിലെ 9ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പൊതുദർശനമുണ്ടാകും. ശേഷം 10 മണിയോടെ തിരുവനന്തപുരം തൈക്കാടുള്ള ഗാന്ധി സ്മാരക നിധി ആസ്ഥാനത്ത് പൊതുദർശനം നടക്കും. നാടിന്റെ നാനാ തുറകളിലുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. വൈകിട്ട് നാലിന് നെയ്യാറ്റിൻകരയിലെ സ്വവസതിയിലാണ് സംസ്കാരം.(p gopinathan nair cremation today)

ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ഗോപിനാഥൻ നായർ രാത്രിയോടെയാണ് അന്തരിച്ചത്. വിദ്യാർഥികാലം മുതൽ ഗാന്ധിമാർഗത്തിലായിരുന്ന അദ്ദേഹത്തിന് 2016ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തിൽ 11 വർഷം പ്രസിഡന്റായിരുന്നു. ആചാര്യ വിനോബാ ഭാവേയുടെ ഭൂദാനപ്രസ്ഥാനത്തിൽ 13 വർഷം പ്രവർത്തിച്ചു.

Read Also: ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ വിയോഗം രാജ്യത്തിന് നഷ്ടമെന്ന് കെ സുരേന്ദ്രൻ

സംസ്ഥാനത്തുണ്ടായ മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി സജീവമായ പ്രമുഖരിൽ ഒരാളായിരുന്നു ഗോപിനാഥൻ നായർ. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായും പ്രവർത്തിച്ചു.

Story Highlights: p gopinathan nair cremation today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here