Advertisement

സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവക്കണം: കെ.സുരേന്ദ്രന്‍

July 6, 2022
Google News 2 minutes Read
saji cheriyan resign MLA post K Surendran

സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം കൂടി രാജിവക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തന്റെ പ്രസ്താവനയെ തള്ളി പറഞ്ഞ് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാകണം. ഇതാണ് ജനങ്ങളും രാജ്യത്തെ സ്‌നേഹിക്കുന്നവരും ആഗ്രഹിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു ( saji cheriyan resign MLA post K Surendran ).

മന്ത്രി സജി ചെറിയാനോട് പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒന്നും രാജി ആവശ്യപ്പെട്ടില്ലെന്നാണ് പറഞ്ഞത്. അതു ഏറ്റവും ഗൗരവമുളള കാര്യമാണ്. ഭരണഘടനയ്ക്കെതിരെ ഇത്രയും വലിയ ഒരു പരാമര്‍ശം നടത്തിയിട്ട് പാര്‍ട്ടി അദ്ദേഹത്തെ ശാസിച്ചില്ല, അദ്ദേഹത്തോട് രാജി ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞാല്‍ സിപിഐഎമ്മിന് രാജ്യത്തോടുളള കൂറ് എന്താണെന്നും ഈ ഭരണഘടനയോടുളള കൂറ് എന്താണെന്നുമുളളതിന് തെളിവാണ് അതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെക്കാളും ഈ രാജ്യത്തെക്കാളും അവര്‍ക്ക് കൂറ് ചൈനയോടും മറ്റ് വിദേശരാജ്യങ്ങളോടുമാണ്. അത് ഇപ്പോ തെളിഞ്ഞു. സജി ചെറിയാന്‍ സ്വമേധയാ രാജിവെച്ചതാണെങ്കില്‍ മുഖ്യമന്ത്രി അടക്കമുളള ആളുകള്‍ക്ക് ഈ രാജ്യത്തിന്റെ ഭരണഘടനയില്‍ വിശ്വാസമില്ലെന്നാണ് അവര്‍ തെളിയിക്കുന്നത്. ഇന്ത്യാരാജ്യം എന്ന കാഴ്ചപ്പാടിനേ അവര്‍ എതിരാണ്. ഭരണഘടനയ്ക്കെതിരായ നിലപാടാണ് അവര്‍ എപ്പോഴും സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Story Highlights: saji cheriyan should resign as MLA post: K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here