Advertisement

ആയുധപരിശീലനം നല്‍കി; തെലങ്കാനയില്‍ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

July 7, 2022
Google News 2 minutes Read

തെലങ്കാനയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റില്‍. യുവാക്കൾക്ക് തീവ്രവാദ പരിശീലനം നൽകിയവരാണ് നിസാമാബാദ് പൊലീസിന്റെ പിടിയിലായത്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധന നടത്തിയത്തിന്റെ ഭാഗമായാണ് ഇവർ പിടിയിലായതെന്ന് നിസാമാബാദ് പൊലീസ് കമ്മീഷണർ കെആർ നാഗരാജു അറിയിച്ചു.(3 popular front leaders arrested in Telangana)

മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും, യുവാക്കളെ മാരകായുധം ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതിനുമാണ് അറസ്റ്റെന്ന് നിസാമാബാദ് പൊലീസ് അറിയിച്ചു. ഷെയ്ഖ് സദുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബീന്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മൂന്നു പേരും നിസാമാബാദ് സ്വദേശികളാണ്. കരാട്ടെ സ്റ്റിക്കുകള്‍, മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഉള്ളടക്കമുള്ള നോട്ടീസുകള്‍ എന്നിവ പിടിയിലായവരില്‍ നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഐപിസി സെക്ഷന്‍ 120 ബി, 153 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആയുധപരിശീലനം നല്‍കിയതിന് അടുത്തിടെ അറസ്റ്റിലായ ഖാദറുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നും നിസാമാബാദ് പൊലീസ് കമ്മീഷണര്‍ കെ ആര്‍ നാഗരാജു പറഞ്ഞു. ഖാദറിന്റെ വീടുപണിയിലേക്കായി ആറു ലക്ഷം രൂപ പിടിയിലായവര്‍ നല്‍കിയിട്ടുണ്ട്, ഈ വീട്ടിലായിരുന്നു ആയുധ പരിശീലനം നടന്നിരുന്നത്. ഇരുന്നൂറോളം യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കണമെന്നാവശ്യപ്പെട്ട് പിടിയിലായവര്‍ ഖാദറിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി പരിശീലനം നല്‍കിയിരുന്നുവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: 3 popular front leaders arrested in Telangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here