Advertisement

കെ ഫോൺ പദ്ധതിയുടെ ചെലവ് 1531 കോടി രൂപ; ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി പി. രാജീവ്

July 7, 2022
Google News 3 minutes Read
K phone project cost Rs 1531 crore; Minister P. Rajeev's Facebook post

കെ ഫോൺ പദ്ധതിക്ക് പ്രവർത്തനാനുമതി ആയതോടെ ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ( K phone project cost Rs 1531 crore; Minister P. Rajeev’s Facebook post)

” കെ ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ് ലഭിച്ചതോടെ രാജ്യത്തിനാകെ മാതൃകയാകുന്ന മറ്റൊരു പദ്ധതി കൂടി കേരളം ഇന്ത്യക്ക് മുന്നിൽ സമർപ്പിക്കാൻ പോവുകയാണ്. പ്രവർത്തനാനുമതി ആയതോടെ പദ്ധതിക്കുള്ള ഇന്റർനെറ്റ്‌ സർവീസ് പ്രൊവൈഡർ ലൈസൻസും ഏറെ വൈകാതെ ലഭ്യമാവും. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണ്.

Read Also: കെ ഫോൺ പദ്ധതി കോർപറേറ്റ്‌ ശക്തികൾക്കെതിരെയുള്ള ഇടതുസർക്കാരിന്റെ ജനകീയ ബദൽ; ആര്യ രാജേന്ദ്രൻ

എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായും കുറഞ്ഞനിരക്കിലും ലഭ്യമാക്കുന്ന പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നത്. കേരളമാണ് ബദൽ എന്ന പ്രഖ്യാപനം ഒരിക്കൽ കൂടി ഇന്ത്യയിലാകെ മുഴങ്ങുമ്പോൾ ഇൻ്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച ഈ നാട് രണ്ടാം പിണറായി സർക്കാരിന് കീഴിൽ ഇനിയുമേറെ ദൂരം പോകുമെന്ന ഉറപ്പ് കൂടി നൽകുകയാണ്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക രെജിസ്ട്രേഷൻ ലഭിച്ചതോടെ കെ ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്പേസ്, ടവറുകൾ, നെറ്റ്‌വർക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിർത്താനും അറ്റകുറ്റപണികൾ നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസ് ഉള്ളവർക്ക് വാടകയ്‌ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ടാകും”. – മന്ത്രി പി. രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights:K phone project cost Rs 1531 crore; Minister P. Rajeev’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here