Advertisement

കാമുകിയുമായുള്ള ലൈം​ഗികബന്ധത്തിനിടെ യുവാവ് മരണപ്പെട്ടതിന് കാരണം ഹൃദയാഘാതം?

July 7, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്തിടെ, നാഗ്പൂർ സ്വദേശിയായ 28കാരൻ കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ചുവെന്ന വാർത്ത വന്നിരുന്നു. ഹൃദയാഘാതവും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സമൂഹത്തിൽ ആശങ്കകളും ചോദ്യങ്ങളും ഉയരാൻ ഈ സംഭവം കാരണമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾക്ക് പനിയുണ്ടായിരുന്നു. എന്നാൽ, ഇയാൾ മരുന്നുകൾ ഉപയോ​ഗിച്ചതിന്റെ തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം ഇയാൾ വയാഗ്ര ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഈ സംഭവം യുവാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

ഹൃദയാഘാതം കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രായമായവർ അഭിമുഖീകരിച്ച ഒരു പ്രശ്നമായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഹൃദയാഘാതം യുവാക്കളിലും കണ്ടുവരുന്നുണ്ട്. മുൻപ് 40 വയസ്സിന് താഴെയുള്ളവർക്ക് അപൂർവമായാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്. എന്നാൽ, ഇന്ന് ഹൃദയാഘാതം അനുഭവിക്കുന്ന അഞ്ച് രോഗികളിൽ ഒരാൾ നാൽപ്പതിൽ താഴെ പ്രായമുള്ളവരാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. 20-30 വയസിന് ഇടയിലുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നത് ഇപ്പോൾ സർവസാധാരണമായിരിക്കുകയാണ്.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ലൈംഗികത അപകടകരമാണോ?

ചികിത്സയില്ലാത്ത കൊറോണറി ആർട്ടറി രോഗം ലൈംഗിക ബന്ധത്തിൽ മാരകമായേക്കാം. കൊറോണറി ആർട്ടറി ഡിസീസ് ഇക്കാലത്ത് യുവാക്കളിൽ സാധാരണയായി കണ്ടുവരുന്നു. ലൈംഗികത പോലുള്ള പ്രവർത്തനങ്ങളിൽ ഹൃദയത്തിന് കൂടുതൽ ഓക്സിജനും രക്തവും ആവശ്യമാണ്. സെക്‌സിനിടെ ഉയരുന്ന ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവർക്ക് അപകടകരമാണ്. രോഗി പതിവായി വൈദ്യപരിശോധന നടത്തിയില്ലെങ്കിൽ ഈ അപകടം പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകും.

ലൈംഗിക ബന്ധത്തെക്കുറിച്ചും ഹൃദ്രോഗത്തെക്കുറിച്ചും വിദഗ്ധർ പറയുന്നത് എന്താണ്?

നെഞ്ചുവേദന, ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ് ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ജോൺസ് ഹോപ്കിൻസ് സിക്കറോൺ സെന്റർ ഫോർ ദി പ്രിവൻഷൻ ഓഫ് ഹാർട്ട് ഡിസീസ് ക്ലിനിക്കൽ റിസർച്ച് ഡയറക്ടർ മൈക്കൽ ബ്ലാഹ പറയുന്നു.

എന്നാൽ സെക്‌സിനിടെ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും രോഗലക്ഷണങ്ങൾ ഇല്ലാത്തിടത്തോളം കാലം ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ജോഗ് ചെയ്യാനോ പടികൾ കയറാനോ കഴിയുമെങ്കിൽ നിങ്ങൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും അദ്ദേഹം വിശദീകരിച്ചു.

ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

നെഞ്ച് വേദന
കഴുത്തിലും താടിയെല്ലിലും കൈകളിലും വേദന
ശ്വാസം മുട്ടൽ അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്
ഓക്കാനം
തണുത്ത വിയർപ്പ്

ലൈംഗികത യഥാർത്ഥത്തിൽ ഹൃദയത്തിന് നല്ലതാണ്. സെക്‌സ് നൽകുന്ന ആരോഗ്യ ഗുണങ്ങൾ തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ശാരീരിക വ്യായാമം ചെയ്യുന്നതുപോലെ തന്നെ ലൈംഗികതയും മനുഷ്യ ശരീരത്തിന് ഗുണം നൽകുന്നു. ഇത് ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുന്നു, രക്തസമ്മർദ്ദം കുറയ്ക്കുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, കൂടാതെ ഉറക്കം മെച്ചപ്പെടുത്തുന്നു.

Story Highlights: Nagpur Man Dies From Cardiac Arrest Having Sex But What Triggered Such Fatality?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement