Advertisement

‘ജയ് ഭീം ജയ് ഭീം’… ഡോ.ബി ആർ അംബേദ്ക്കറെ നിയമസഭയിൽ വച്ച് അപമാനിച്ച സിപിഐഎം എംഎൽഎ മുരളി പെരുന്നെല്ലി രാജിവയ്ക്കണമെന്ന് ടി സിദ്ദിഖ്

July 7, 2022
Google News 3 minutes Read

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. അതിനിടെ ഭരണപക്ഷത്തെ മുരളി പെരുനെല്ലി അംബേദ്ക്കറെ അപഹസിച്ചെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.(t siddique against murali perunelly mla jaibhim)

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ജയ് ഭീം ജയ് ഭീം, ഡോ.ബി ആർ അംബേദ്ക്കറെ നിയമസഭയിൽ വച്ച് അപമാനിച്ച സിപിഐഎം നേതാവ് മുരളി പെരുന്നെല്ലി എംഎൽഎ രാജിവയ്ക്കണമെന്ന് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. സിപിഐഎം നേതാവ് മുരളി പെരുന്നെല്ലി എംഎൽഎയുടെ നിമയസഭയിലെ വിഡിയോ സഹിതമാണ് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്‌തത്‌.

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ജയ് ഭീം ജയ് ഭീം…
ഭരണഘടനാശില്പി ഡോ.ബി ആർ അംബേദ്ക്കറെ നിയമസഭയിൽ വച്ച് അപമാനിച്ച് CPM നേതാവ് മുരളി പെരുന്നെല്ലി MLA.
പ്രതിഷേധിക്കുക…
ജയ് ഭീം ജയ് ഭീം…

അതേസമയം സജി ചെറിയാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ‘ജയ് ഭീം’ മുദ്രാവാക്യം വിളിച്ചിരുന്നു. പാലാരിവട്ടം ബീം ആണോ എന്ന് എല്‍ഡിഎഫ് എംഎല്‍എ മുരളി പെരുനെല്ലി ചോദിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുരളി പെരുനെല്ലി ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുരളി പെരുനെല്ലി അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഭരണപക്ഷത്തിന്റെ പ്രതികരണം. താന്‍ അംബേദ്കറെ അധിക്ഷേപിച്ചിട്ടില്ലെന്ന് മുരളി പെരുനെല്ലി പറഞ്ഞു.

Story Highlights: t siddique against murali perunelly mla jaibhim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here