Advertisement

നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ; യുഎഇ സര്‍ക്കാരിന് നന്ദിയറിയിച്ച് താരം

July 8, 2022
Google News 3 minutes Read

നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. (actor jayaram received uae golden visa)

ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ജയറാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

Story Highlights: actor jayaram received uae golden visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here