Advertisement

‘കെ കെ രമ ഒറ്റുകാരി’; പ്രസ്ഥാനത്തെ ഒറ്റിയതിന് ലഭിച്ച പാരിതോഷികമാണ് എംഎൽഎ സ്ഥാനമെന്ന് എളമരം കരീം എം പി

July 8, 2022
Google News 2 minutes Read

കെ കെ രമ എംഎൽഎക്കെതിരെ അധിക്ഷേപ പ്രസംഗവുമായി എളമരം കരീം എം പി. കെ കെ രമ ഒറ്റുകാരി അതിന് കിട്ടിയ പാരിതോഷികമാണ് എംഎൽഎ സ്ഥാനം. എംഎൽഎ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്ന് എളമരം കരീം എം പി പറഞ്ഞു. (elamaram kareem criticise kk rema)

നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഐഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെകെ രമയുടെ പ്രതികരണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകൻ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമർശം. ടി.പി വധക്കേസിലെ ഒൻപതാം പ്രതിയായിരുന്നു സി.എച്ച് അശോകൻ.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

വർഗ ശത്രുക്കളുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിർത്താൻ കഴിഞ്ഞുവെന്ന അഹങ്കാരത്തിൽ വലിയ പ്രകടനങ്ങൾ, സമ്മേളനങ്ങൾ ഒക്കെ നടത്തുകയാണ്.റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയാണത്രേ.

എന്താണ് റെവല്യൂഷനറി?ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എം.എൽ.എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട.ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും കരീം പറഞ്ഞു.

Story Highlights: elamaram kareem criticise kk rema

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here