Advertisement

‘ഹെൽമെറ്റ് എവിടെ സഖാവേ,സജി ചെറിയാൻ 500 രൂപ പെറ്റി അടച്ചേ മതിയാകൂവെന്ന് ഷോൺ ജോർജ്; ഷോണിനെതിരെയും കേസുണ്ടെന്ന് ഇടത് അനുകൂലികൾ

July 8, 2022
Google News 3 minutes Read

മുൻ മന്ത്രി സജി ചെറിയാനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ എംഎൽഎ ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ പുറത്ത് പോകുന്നതിന്റെ ചിത്രത്തെ പരിഹസിച്ചായിരുന്നു ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.(shone george against saji cheriyan mla not wearing helmet)

സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന സജി ചെറിയാന്‍റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വിമര്‍ശനം. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കണമെന്നും അല്ലെങ്കില്‍ കോടതിയില്‍ കാണാമെന്നും ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: “അഭിമാനമാണ് ഈ ഇന്ത്യക്കാരി”; ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി…

ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റ് ;

‘ഹെൽമെറ്റ് എവിടെ സഖാവേ,മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 194 ഡി പ്രകാരം 500 രൂപ പെറ്റി അടച്ചേ മതിയാകൂ. അല്ലെങ്കിൽ, ശേഷം കോടതിയിൽ’. സജി ചെറിയാന്‍ പെറ്റി ഒടുക്കാതിരിക്കുകയോ മറ്റാരും സജിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ താന്‍ കേസുമായി മുന്നോട്ടു പോകുമെന്നും ഷോണ്‍ പറഞ്ഞു.

എന്നാല്‍ ഹെല്‍മറ്റ് ഇല്ലാതെ ഷോണ്‍ ജോര്‍ജ് സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം ഇടത് അനുകൂലികൾ കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്. കേസെടുക്കുന്നെങ്കില്‍ സജി ചെറിയാനെതിരെ മാത്രം പോരാ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ച ഷോണിനെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് ഒന്നിലേറെ തവണ പെറ്റി അടച്ച ആളാണ് താന്‍ എന്ന് ഷോണ്‍ പ്രതികരിച്ചു. കോട്ടയത്ത് ഇന്ധന വില വര്‍ധനയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടയില്‍ പോലും ഹെല്‍മറ്റ് വയ്ക്കാത്തതിന് പെറ്റി ഒടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഷോണ്‍ പറഞ്ഞു. അതുകൊണ്ട് തന്നെയാണ് ഹെല്‍മറ്റ് ഇല്ലാതെ മുന്‍ മന്ത്രി വാഹനമോടിച്ചതിലെ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതെന്നും ഷോണ്‍ പ്രതികരിച്ചു.

Story Highlights: shone george against saji cheriyan mla not wearing helmet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here