ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയുടേതാക്കി; ഒരാള്‍ അറസ്റ്റില്‍

ഗൂഗിള്‍ മാപ്പില്‍ ക്ഷേത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് പള്ളിയുടേതാക്കി മാറ്റിയതായി പരാതി. മധ്യപ്രദേശിലെ രത്‌ലമിലാണ് കേസിനാസ്പദമായ സംഭവം. ഗൂഗിള്‍ മാപ്പില്‍ പേര് തിരയുമ്പോള്‍ ക്ഷേത്രത്തിന് പകരം പള്ളിയാണ് കാണിക്കുന്നതെന്ന് രത്‌ലാം എസിപി പറഞ്ഞു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.(temple name changed to mosque on google map)
വകുപ്പ് 295 എ പ്രകാരം സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടപടിക്ക് പിന്നില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ മാപ്പില്‍ കൃത്രിമം കാണിച്ചാണ് ഇത്തരത്തില്‍ ക്ഷേത്രത്തിന്റെ പേര് മാറ്റി പള്ളിയുടേതാക്കിയത്. സംഭവത്തില്‍ പ്രദേശവാസികളും രൂക്ഷമായ എതിര്‍പ്പ് പ്രകടമാക്കി രംഗത്ത് വന്നിരിക്കുകയാണ്.
Read Also: കാളീദേവിയെ അപമാനിച്ചെന്ന പരാതി; സംവിധായിക ലീന മണിമേഖലയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
ക്ഷേത്രത്തിന് പകരം മസ്ജിദ് കാണിക്കുന്ന ഗൂഗിള്‍ മാപ്പിന്റെ ഈ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗ്രാമത്തിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പില്‍ ഒരു ലൊക്കേഷനോ അഡ്രസോ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും ഓപ്ഷനുണ്ട്. മതപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസ് പറഞ്ഞു.
Story Highlights: temple name changed to mosque on google map
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here