ഹോളിവുഡ് ‘ഗോഡ്ഫാദർ’ ജെയിംസ് കാൻ അന്തരിച്ചു

‘ദി ഗോഡ്ഫാദർ’ സിനിമയിലെ ഗ്യാങ്സ്റ്റർ ‘സോണി കോർലിയോൺ’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ജെയിംസ് കാൻ(82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം ട്വിറ്ററിലൂടെയാണ് മരണവാർത്ത അറിയിച്ചത്. അതേസമയം മരണകാരണം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.
ബ്രയാൻസ് സോംഗ് (1971), സിൻഡ്രെല്ല ലിബർട്ടി (1973), ദി ഗാംബ്ലർ (1974), റോളർബോൾ (1975), എ ബ്രിഡ്ജ് ടൂ ഫാർ (1977), അലൻ ജെ. പകുലയുടെ കംസ് എ ഹോഴ്സ്മാൻ (1978) തുടങ്ങിയ ചിത്രങ്ങളിൽ കാൻ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തീഫ് (1981), ഗാർഡൻസ് ഓഫ് സ്റ്റോൺ (1987), മിസറി (1990), ഡിക്ക് ട്രേസി (1990), ബോട്ടിൽ റോക്കറ്റ് (1996), ദി യാർഡ്സ് (2000), ഡോഗ്‌വില്ലെ (2003), എൽഫ് (2003) എന്നീ സിനിമകളുടെ ഭാഗമായി.
ഗോൾഡൻ ഗ്ലോബ്, എമ്മി, ഓസ്കാർ തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് ജെയിംസ് എഡ്മണ്ട് കാൻ നോമിനേറ്റ് ചെയ്യപ്പെട്ടു. 1978-ൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ, മോഷൻ പിക്ചർ സ്റ്റാറായി കാനെയാണ് തെരഞ്ഞെടുത്തത്. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സില്‍ 1940ലാണ് ജയിംസ് കാനിന്റെ ജനനം.
Story Highlights: The Godfather star James Caan dies at 82
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here