Advertisement

തെലങ്കാനയിൽ മലിനജലം കുടിച്ച് 4 മരണം; 24 പേർ ആശുപത്രിയിൽ

July 9, 2022
2 minutes Read

തെലങ്കാനയിൽ ഒരാഴ്ചയ്ക്കുള്ളിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലെ താമസക്കാരാണ് മരിച്ചത്. മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 9 പേർ കുട്ടികളാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രാദേശിക എഞ്ചിനീയർമാരും ഡോക്ടർമാരും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ വെള്ളത്തിൽ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സീസണൽ സങ്കീർണതകളും വ്യക്തിശുചിത്വവും മൂലമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം ജലമലിനീകരണത്തിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമമാക്കി.

Story Highlights: 4 died 24 fell ill after drinking contaminated water at Telangana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top